റാഞ്ചി: ജാർഖണ്ഡിലെ സോൻ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു.ഗര്‍വ ജില്ലയിലെ ദുമർസോട്ട ഗ്രാമത്തിലുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്‌ച രാവിലെ ആറുമണിയോടെയാണ് കുട്ടികൾ നദിയിൽ കുളിക്കാൻ ഇറങ്ങിയത്. അഞ്ച് പേരുടെ മൃതദേഹം ഗ്രാമവാസികൾ ചേര്‍ന്ന് കണ്ടെടുത്തു. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആവശ്യമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഖണ്ടി സിഒ രാകേഷ് സഹായ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.