ഹൈദരാബാദ്: നഗരത്തില്‍ സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ടാസ്‌ക് ഫോഴ്‌സ് നോർത്ത് സോൺ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരും രചക്കൊണ്ട പൊലീസും നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ കൊലയാളി മൈന രാമുലു പിടിയിലായത്. ഭാര്യ ഉപേക്ഷിച്ചതിനാലാണ് ഇയാൾക്ക് മറ്റ് സ്ത്രീകളോടും വൈരാഗ്യം തോന്നുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ, 16 കൊലപാതകം സഹിതം 21 കേസുകൾക്ക് ഇയാൾ അറസ്റ്റിലായിരുന്നു. 4 കേസുകൾ ഒഴികെ മറ്റെല്ലാ കേസുകളിൽ നിന്നും ഇയാളെ കോടതി വെറുതെവിട്ടു. രണ്ട് കേസുകൾക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ മറ്റ് രണ്ട് കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്. ഈ കേസുകളിൽ വാദം നടക്കവെ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. 21 കേസുകളിൽ 16 എണ്ണം കൊലപാതക കേസുകളും, നാല് സാമ്പത്തിക കേസുകളും, ഒരെണ്ണം പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കേസുമാണ്.