ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ രാജീവ് സിംഗ് താക്കൂറിനെയും ശാന്തനുവിനെയും ചീഫ് ഡിഫൻസ് സ്റ്റാഫിന് കീഴിൽ ജോയിന്‍റ് സെക്രട്ടറിമാരായി നിയമിച്ചു. കഴിഞ്ഞ മാസമാണ് ചീഫ് ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നേതൃത്വത്തിലുള്ള സൈനിക കാര്യ വകുപ്പ് സർക്കാർ രൂപീകരിച്ചത്.
യൂണിയൻ ഡിഫൻസ് പ്രൊഡക്ഷൻ ആന്‍റ് ഡവലപ്മെന്‍റ്, എക്സ്-സർവീസ്മെൻ വെൽഫെയർ എന്നിവുടെ കീഴിൽ നിലവിലുള്ള നാല് മേഖലകൾക്ക് പുറമേയാണ് പുതിയ വകുപ്പ്. രാജസ്ഥാൻ കേഡറിലെ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ താക്കൂറിന് 2022 ഡിസംബർ മൂന്ന് വരെ കാലാവധി ഉണ്ടായിരിക്കും. 1997 ബാച്ചിലെ ത്രിപുര കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ശാന്തനു 2024 മാർച്ച് 27 വരെ ഈ തസ്തികയിൽ തുടരുമെന്നും സൈനിക മന്ത്രാലയം അറിയിച്ചു.
സൈനികകാര്യ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിമാരെ നിയമിച്ചു - രാജീവ് സിംഗ് താക്കൂർ
കഴിഞ്ഞ മാസമാണ് ചീഫ് ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നേതൃത്വത്തിലുള്ള സൈനിക കാര്യ വകുപ്പ് സർക്കാർ രൂപീകരിച്ചത്.

Conclusion: