ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ പടക്ക വിൽപ്പന നടത്തിയ രണ്ട് പേർ അറസ്‌റ്റിൽ. ബുലന്ദ്‌ഷഹർ സ്വദേശികളായ വിജയ് സൈനി, കാസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ലക്ഷം രൂപ വില വരുന്ന മുപ്പത്തിയൊൻപത് പടക്ക പാക്കറ്റുകള്‍ പിടിച്ചെടുത്തതായും ഇവർക്കെതിരെ സ്‌ഫോടകവസ്തു നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
ദേശീയ തലസ്ഥാന മേഖലയിൽ ഉൾപ്പെടുന്ന ഗ്രേറ്റർ നോയിഡയിൽ വായു മലിനീകരണം കണക്കിലെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ പടക്കം വിൽക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.