ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ വടക്ക് കിഴക്കൻ ഡൽഹിയിലെ സീമാപുരി മേഖലയിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമം നടത്തിയതിന് അറസ്റ്റിലായ 10 പേർ സമർപ്പിച്ച ജാമ്യാപേക്ഷയിലെ വാദം കേൾക്കുന്നത് ഡൽഹി കോടതി ബുധനാഴ്‌ചയിലേക്ക് മാറ്റി. ഫയൽ വായിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജഡ്‌ജിയോട് പറഞ്ഞതിനെ തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിവെച്ചത്. ഡിസംബർ പകുതിയോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരെ നടന്ന അക്രമങ്ങളിൽ 11 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതി ജുവൈനൽ ഹോമിലേക്ക് മാറ്റി. അഡീഷണൽ സെഷൻസ് ജഡ്‌ജി എസ് കെ മൽഹോത്രയാണ് വാദം കേൾക്കുന്നത് മാറ്റിവെച്ചത്.
സീമാപുരി അക്രമം: ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി - സീമാപുരി അക്രമം
ഫയൽ വായിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജഡ്‌ജിയോട് പറഞ്ഞതിനെ തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിവച്ചത്.

Conclusion: