ബെംഗലൂരു: കർണാടകയിൽ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിൽ രാജ്യദ്രോഹക്കുറ്റം നേരിടുന്ന മൂന്ന് കശ്മീർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ഹുബ്ലിയിൽ നിന്ന് ബെൽഗാമിലെ ഹിന്ദൽഗ സെൻട്രൽ ജയിലിലേക്ക് മാറ്റി.പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച വീഡിയോയിലെ പ്രചരിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയിച്ചിരുന്നു. എന്നാൽ ബജ്റംഗദൾ, അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് അംഗങ്ങൾ ഇവർക്കെതിരെ പ്രതിഷേധം നടത്തിയതിന് പിന്നാലെ വീണ്ടും രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്യാര്‍ഥികളെ ആദ്യം അറസ്റ്റ് ചെയ്ത് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച് മടങ്ങുമ്പോഴാണ് ബജ്‌റംഗ്ദള്‍ കയ്യേറ്റം ചെയ്തത്. കർണാടകയിലെ ഹൂബ്ലി ജില്ലയിൽ ശനിയാഴ്ചയായിരുന്നു അറസ്റ്റ്.