ദിസ്പൂര്‍: ദേശീയ പൗരത്വ രജിസ്ട്രേഷന്‍റെ അവസാന നടപടിക്കായി നാലു ദിവസം ബാക്കി നിൽക്കെ അസമിലെ ദുബ്രി ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. ബംഗ്ലാദേശുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന പ്രദേശമാണ് അസമിലെ ദുബ്രി . പ്രധാനമായും 136 എൻ ആർ സി കേന്ദ്രങ്ങളാണ് ദുബ്രിയിലുളളത്.
ആവശ്യാനുസരണം സൈന്യത്തെയും സുരക്ഷാസേനയെയും ജില്ലയിൽ വിന്യസിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതോടൊപ്പം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.