റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ദന്തേവാഡയില്‍ നാല് കിലോ സ്‌ഫോടന വസ്‌തുക്കള്‍ പിടിച്ചെടുത്തു. ജില്ലാ റിസര്‍വ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. നേരത്തെ കാന്‍ക്കറില്‍ റാവാസ് വനത്തിനുള്ളില്‍ നിന്ന് അഞ്ച് കിലോ സ്‌ഫോടക വസ്‌തുക്കള്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. നാരായന്‍പൂരില്‍ നക്‌സലുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
ഛത്തീസ്‌ഗഡിലെ ദന്തേവാഡയില്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തു - സ്‌ഫോടക വസ്‌തുക്കള്‍
ജില്ലാ റിസര്‍വ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്.