ETV Bharat / bharat

ഡിസംബര്‍ പത്ത് വരെ അയോധ്യയില്‍ നിരോധനാജ്ഞ - Ayodhya Hearing

കേസിലെ അന്തിമ വിധി നവംബർ 17 നകം ഉണ്ടാകുമെന്നാണ് സൂചന. പ്രദേശത്തെ സുരക്ഷ മുൻനിർത്തി അയോധ്യയിലും സമീപ പ്രദേശങ്ങളിലുമാണ് ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

അയോധ്യ : അന്തിമവാദം ഇന്ന് സുപ്രീംകോടതിയിൽ പുനഃരാരംഭിക്കും
author img

By

Published : Oct 14, 2019, 11:33 AM IST

ന്യൂഡല്‍ഹി: അയോധ്യ തർക്കഭൂമി കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെ അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ പടക്കങ്ങളുടെ വിൽപന, നിർമ്മാണം എന്നിവ പുതിയ ഉത്തരവിൽ നിരോധിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രമേ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാവു എന്നും ഉത്തരവിൽ പറയുന്നു. അതേസമയം നവരാത്രി അവധിക്ക് ശേഷം കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനരാരംഭിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസുമായി ബന്ധപ്പെട്ട വാദം ഒക്ടോബര്‍ 17നകം അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ കർശന നിർദേശം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നവംബർ 17ന് വിരമിക്കാനിരിക്കുന്ന സാഹചര്യത്തിൽ അന്തിമ വിധി 17 നകം ഉണ്ടാകുമെന്നാണ് സൂചന.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.