ETV Bharat / bharat

ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19

രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ചീഫ് സെക്രട്ടറി.

Second COVID-19  Andamans  Chief Secretary  ആന്റമാന്‍ നിക്കോബാര്‍  കൊവിഡ്-19  ഐസൊലേഷന്‍  ചീഫ് സെക്രട്ടറി  ചേതന്‍ സിംഗ്
ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19
author img

By

Published : Mar 27, 2020, 10:39 AM IST

പോര്‍ട്ട് ബ്ലയർ (ആന്തമാന്‍ നിക്കോബാര്‍): ആൻഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതായി ചീഫ് സെക്രട്ടറി ട്വീറ്റ് ചെയ്തു. ഇതോടെ രണ്ട് കേസുകളാണ് ദ്വീപില്‍ സ്ഥിരീകരിച്ചതന്നെ് ചീഫ് സെക്രട്ടറി ചേതന്‍ സിംഗ് അറിയിച്ചു.

രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് വരികയാണ്. ആദ്യം രോഗം സ്ഥിരീകരിച്ച ആളിനൊപ്പം യാത്ര ചെയ്തയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവശ്യ വസ്തുക്കളും മരുന്നുകളും ലഭ്യമാക്കാനുള്ള നടപടികള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കണമെന്നും വീടുകളില്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്നലെ 88 പുതിയ കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.