ഭോപ്പാൽ: മധ്യപ്രദേശിൽ നിന്ന് ബിഹാറിലേക്ക് പോയ സ്പെഷ്യൽ ട്രെയിനിൽ ഭക്ഷണ പാക്കറ്റുകൾക്കായി കലഹിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ. മധ്യപ്രദേശിലെ സത്ന റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കലഹം ഉണ്ടായത്. ട്രെയിനുള്ളിൽ നിന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തൊഴിലാളികൾ മാസ്‌ക്ക് ധരിച്ചിരുന്നില്ലെന്നും പത്ത് മിനിറ്റോളം കലഹം നീണ്ടു നിന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തിൽ ചില യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ ആരും പരാതി നൽകിയില്ലെന്നും സത്‌ന സ്റ്റേഷൻ ഇൻ ചാർജ് മാൻ സിങ് പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് 1200 തൊഴിലാളികളുമായി വന്ന ട്രെയിനിലാണ് കലഹം ഉണ്ടായത്.