ഭോപ്പാല്‍ : തന്‍റെ ഭാവിയെക്കുറിച്ച് അരക്ഷിതാവസ്ഥയുണ്ടായതിനെത്തുടര്‍ന്നാണ് ജോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് രാംനിവാസ് റാവത്ത് വാര്‍ത്താസമ്മേളനത്തിലാണ് ജോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിടുന്നത് ദുഖകരമാണ്. കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. കാര്‍ഷിക വായ്‌പ എഴുതിത്തള്ളിയതോടെ സംസ്ഥാനത്ത് നിരവധി കര്‍ഷകര്‍ക്കാണ് പ്രയോജനമുണ്ടായത്. അതേസമയം ബിജെപിയില്‍ സിന്ധ്യക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കില്ലെന്നും രാംനിവാസ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിനെത്തുടര്‍ന്ന് 22ഓളം കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതാണ് കമല്‍നാഥ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയത്.