മുംബൈ: മഹാരാഷ്ട്രയില്‍ ഓൺലൈൻ രീതിയിൽ ജൂൺ മാസത്തിൽ തന്നെ സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് ബാധിക്കാത്ത ട്രൈബൽ പ്രദേശത്ത് സാധാരണ രീതിയിലാകും സ്‌കൂളുകൾ ആരംഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാഡുമായി നടത്തിയ മൂന്ന് മണിക്കൂർ നേരത്തെ വീഡിയോ കോൺഫറൻസിന് ശേഷമായിരുന്നു പ്രഖ്യാപനം. സാഹചര്യങ്ങൾക്കനുസരിച്ച് ക്ലാസുകൾ സാധാരണ രീതിയിലേക്ക് മാറ്റാമെന്നും നിർദേശമുണ്ട്. വിദ്യാർഥികളുടെ പഠനത്തിന് നിലവിലെ സാഹചര്യം തടസമാകരുതെന്നും സർക്കാരിന്‍റെ ചെലവിൽ ക്വാറന്‍റൈൻ സംവിധാനമുള്ള സ്‌കൂളുകൾ അണുവിമുക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്‌ട്രയിൽ ജൂണിൽ സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി - വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാഡ്
വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാഡുമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ടു നിന്ന വീഡിയോ കോൺഫറൻസിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രഖ്യാപനം.