ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്‌താവിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിൽ അവസാന വാദത്തിലും മാപ്പ് പറയാൻ ഭൂഷണ്‍ തയ്യാറായിരുന്നില്ല. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മാർഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുവെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്. പരമാവധി ശിക്ഷ നൽകാൻ കോടതി തീരുമാനിച്ചാൽ ഭൂഷണ് ആറുമാസം ജയിലിൽ കിടക്കേണ്ടിവരും. അതേസമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്‌ത് വിട്ടയക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായിരുന്നത്.
പ്രശാന്ത് ഭൂഷണിനെതിരായുള്ള കോടതിയലക്ഷ്യ കേസ് : സുപ്രീംകോടതി വിധി ഇന്ന് - പ്രശാന്ത് ഭൂഷണ്‍
പരമാവധി ശിക്ഷ നൽകാൻ കോടതി തീരുമാനിച്ചാൽ പ്രശാന്ത് ഭൂഷണ് ആറുമാസം ജയിലിൽ കിടക്കേണ്ടിവരും