ന്യൂഡല്‍ഹി: നിർഭയ കേസിലെ പുനപരിശോധന ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. പ്രതി അക്ഷയ് കുമാർ സിംഗ് നല്‍കിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. അക്ഷയ് കുമാർ സിംഗ് എന്ന 33കാരനാണ് അഭിഭാഷകൻ പി.എ സിംഗ് മുഖേന സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. നിർഭയ കേസില്‍ വധശിക്ഷ ശരിവെച്ച വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്.
2012 ഡിസംബർ 16നാണ് ഡല്‍ഹിയില്‍ ഓടികൊണ്ടിരുന്ന ബസില്‍ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തത്. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം പെൺകുട്ടി മരണപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേരായിരുന്നു കേസിലെ പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിംഗ് 2013 മാർച്ചില്‍ തീഹാർ ജയിലില്‍ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് ബോർഡ് വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയാക്കി 2015 ഡിസംബറില്‍ പുറത്തിറങ്ങി.
നിർഭയ കേസ്; പുനപരിശോധന ഹർജി ഈമാസം 17ന് പരിഗണിക്കും
അക്ഷയ് കുമാർ സിംഗ് എന്ന 33കാരനാണ് അഭിഭാഷകൻ പി.എ സിംഗ് മുഖേന സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്.

Conclusion: