ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ മോചിപ്പിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മെഹബൂബയുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മകൾ ഇൽതിജ മുഫ്‌തി ഹേബിയസ് കോർപ്പസ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഓഗസ്റ്റ് അഞ്ച് മുതൽ മെഹബൂബ മുഫ്തി വീട്ടുതടങ്കലിലാണ്. ജൂലൈയിൽ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്‌എ) മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.
കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മെഹബൂബ അടക്കമുള്ള കശ്‌മീരിലെ നിരവധി രാഷ്‌ട്രീയ നേതാക്കന്മാരാണ് കരുതൽ തടങ്കലിലായത്.