ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ഏപ്രില്‍ 21നാണ് ഒരു സന്നദ്ധ സംഘടന വിഷയത്തില്‍ പരാതി നല്‍കിയത്. ഇതോടെ കേന്ദ്രത്തോടും ജമ്മു കശ്‌മീര്‍ ഭരണകൂടത്തോടും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കശ്മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. നിലവില്‍ പോസ്റ്റ് പെയ്‌ഡ് കണക്ഷന്‍ ഉള്ള ഫോണുകളില്‍ 2ജി സര്‍വ്വീസ് മാത്രമാണ് ലഭിക്കുന്നത്. ബ്രോഡ് ബാന്‍റുകളിലും 2ജി ലഭിക്കും. എന്നാല്‍ 4ജി ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.