ETV Bharat / bharat

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; പൊലീസ് അന്വേഷണം തുടരട്ടെയെന്ന് സുപ്രീം കോടതി

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അൽക പ്രിയ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

SUPREME COURT  Sushant Singh Rajput  Sushant Singh Rajput's suicide case  CBI  SC refuses to transfer suicide case to CBI  സുപ്രീം കോടതി  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം  പൊലീസ് അന്വേഷണം തുടരട്ടെയെന്ന് സുപ്രീം കോടതി  സിബിഐ
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; പൊലീസ് അന്വേഷണം തുടരട്ടെയെന്ന് സുപ്രീം കോടതി
author img

By

Published : Jul 30, 2020, 4:26 PM IST

ന്യൂഡൽഹി: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ഒരു വ്യക്തി നല്ലതാണോ, മോശമാണോ എന്നതുമായി ഇതിനൊരു ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. അൽക പ്രിയ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

കാമ്പുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹർജിക്കാരിയെ കോടതി അറിയിച്ചു. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് അറിയിച്ച് സുശാന്തിന്‍റെ കുടുംബം പട്‌ന പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് റിയയെയും കുടുംബത്തെയും ചോദ്യം ചെയ്യാനായി നാല് ബിഹാർ പൊലീസുകാരെ മുംബൈയിലേക്ക് അയച്ചു. ആത്മഹത്യാ പ്രേരണാകുറ്റം സഹിതം വിവിധ വകുപ്പുകളാണ് നടിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.