ETV Bharat / bharat

ഇറാനിൽ കുടങ്ങിയവരെ രക്ഷിച്ചതിന് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അഭിനന്ദനം - കൊവിഡ് 19

ക്വോമിലേക്ക് തീർഥാടനത്തിന് പോയ 1000 പേരടുങ്ങുന്ന സംഘത്തിലെ 750 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ശേഷിച്ച 250പേരെ രാജ്യത്ത് തിരിച്ചെത്തിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

Supreme Court  Iran  Shia Pilgrims  Centre  Government  DY Chandrachud  Stranded  Evacuation  COVID 19  Novel Coronavirus  സുപ്രീം കോടതി  ക്വോം ഇന്ത്യക്കാർ  ഇറാൻ കോറോണ  കൊവിഡ് 19  ഇറാനിൽ കുടങ്ങിയവരെ രക്ഷിച്ചു
ഇറാനിൽ കുടങ്ങിയവരെ രക്ഷിച്ചു
author img

By

Published : Apr 2, 2020, 4:32 PM IST

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ 750 തീർഥാടകരെ തിരികെ ഇന്ത്യയിലെത്തിച്ചതിന് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി. ക്വോം നഗരത്തിൽ അകപ്പെട്ട് പോയ തീർഥാടകരെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിച്ചത്. ഏറ്റവും ഉചിതമായ സന്ദർഭത്തിൽ ഇറാനിൽ അവശേഷിക്കുന്ന 250പേരെ കൂടി കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്രത്തെ പ്രശംസിച്ചത്. ക്വോമിലേക്ക് തീർഥാടനത്തിന് പോയ 1000 പേരടുങ്ങുന്ന സംഘത്തിൽ 750 ഇന്ത്യക്കാരെയാണ് രക്ഷിക്കാൻ സാധിച്ചത്. ഇപ്പോൾ ഇറാനിൽ തുടരുന്ന 250 പേർ കൊവിഡ് ബാധിതരും അവരുടെ ബന്ധുക്കളുമാണ്. ക്വോമിൽ തന്നെ തുടരാൻ ഇവർ സ്വയം തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ, ഇവരുടെ ഭക്ഷണം, താമസം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഇന്ത്യൻ എംബസി ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, ഇവരുടെ രക്തസാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കുമെന്നും എംബസി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.