ന്യൂഡല്‍ഹി: കശ്‌മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയുടെ മോചനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും സുപ്രീംകോടതി ജഡ്‌ജ് എം.എം ശാന്തന ഗൗണ്ടര്‍ പിന്‍മാറി. ഫാറൂഖ് അബ്‌ദുള്ളയുടെ സഹോദരിയായ സാറാ അബ്‌ദുള്ള പൈലറ്റാണ് ഹര്‍ജി നല്‍കിയത്. ജസ്‌റ്റിസുമാരായ എന്‍.വി രമണ, എം.എം ശാന്തന ഗൗണ്ടര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന് ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ എം.എം ശാന്തന ഗൗണ്ടര്‍ കാരണങ്ങള്‍ വ്യക്തമാക്കിയില്ല. ഹര്‍ജി വ്യാഴാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് ഫാറൂഖ് അബ്‌ദുള്ളയടക്കം താഴ്‌വരയിലെ രാഷ്ട്രീയ നേതാക്കള്‍ കരുതല്‍ തടങ്കലിലായത്. ഇതില്‍ ചില നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
ഫാറൂഖ് അബ്‌ദുള്ളയുടെ മോചനം; ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജഡ്‌ജി പിന്മാറി - സുപ്രീംകോടതി വാര്‍ത്തകള്‍
സുപ്രീംകോടതി ജഡ്‌ജ് എം.എം ശാന്തന ഗൗണ്ടറാണ് പിന്‍മാറിയത്. വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ എം.എം ശാന്തന ഗൗണ്ടര്‍ കാരണങ്ങള്‍ വ്യക്തമാക്കിയില്ല