ETV Bharat / bharat

ലൈംഗികാരോപണം: അഭിഭാഷകന് സുപ്രീംകോടതിയുടെ നോട്ടീസ് - രഞ്ജൻ ഗൊഗോയ്

ആരോപണത്തിന്‍റെ തെളിവുകളടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്സവ് ബെയ്‍ൻസിനോട് ആവശ്യപ്പെട്ടത്

സുപ്രീംകോടതി
author img

By

Published : Apr 23, 2019, 4:54 PM IST

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈഗികാരോപണ പരാതി ഗൂഡാലോചനയുടെ ഫലമാണെന്നാരോപിച്ച അഭിഭാഷകന് നോട്ടീസ്. ചീഫ് ജസ്റ്റിസിനെ കുടുക്കാനാണ് ലൈംഗികാരോപണം ഉയര്‍ത്തിയതെന്ന് ആരോപിച്ച അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും. ഡല്‍ഹി സ്വദേശിയായ ബെയ്സന്‍സിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്.

ഇത്തരമൊരു ആരോപണത്തിന്‍റെ തെളിവുകളടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്സവ് ബെയ്‍ൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിധി പറയാൻ പണം നൽകുന്ന ഏർപ്പാട് സുപ്രീംകോടതിയിൽ നിർത്തലാക്കാനായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ശ്രമമെന്നും അദ്ദേഹത്തെ തോൽപ്പിക്കാനും സ്ഥാനഭ്രഷ്ഠനാക്കാനും ശ്രമിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇപ്പോഴത്തെ ആരോപണമെന്നുമാണ് ബെയ്ൻസ് പറയുന്നത്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡനാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്. വിഷയത്തില്‍ സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിങ് വിളിച്ചു ചേര്‍ത്തിരുന്നു.

Intro:Body:

https://www.business-standard.com/article/current-affairs/sc-issues-notice-to-lawyer-who-claimed-there-was-conspiracy-to-frame-cji-119042300316_1.html

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.