ETV Bharat / bharat

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ കരിമ്പട്ടികയില്‍; വിശദീകരണം തേടി സുപ്രീം കോടതി

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോടാണ് വിദേശികളുടെ വിസ റദ്ദാക്കിയ നടപടിയിലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും സംബന്ധിച്ച് സുപ്രീം കോടതി വിശദീകരണം തേടിയത്. പരാതിയുടെ പകര്‍പ്പ് സര്‍ക്കാറിന് അയക്കാന്‍ കരിമ്പട്ടികയിലുള്‍പ്പെട്ട വിദേശികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

SUPREME COURT  TALIBAGHI JAMAAT  Blacklisted  Foreign Nationals  SC sends notice to Centre, states over Tablighis  തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ കരിമ്പട്ടികയില്‍  വിശദീകരണം തേടി സുപ്രീം കോടതി  തബ്‌ലീഗ് ജമാഅത്ത്  കൊവിഡ് 19
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ കരിമ്പട്ടികയില്‍; വിശദീകരണം തേടി സുപ്രീം കോടതി
author img

By

Published : Jun 26, 2020, 5:32 PM IST

ന്യൂഡല്‍ഹി: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിയില്‍ വിശദീകരണം തേടി സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടാണ് വിദേശികളുടെ വിസ റദ്ദാക്കിയ നടപടിയിലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും സംബന്ധിച്ച് വിശദീകരണം തേടിയത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ തിങ്കളാഴ്‌ച വീണ്ടും വാദം കേള്‍ക്കും. പരാതിയുടെ പകര്‍പ്പ് സര്‍ക്കാറിന് അയയ്ക്കാന്‍ കരിമ്പട്ടികയിലുള്‍പ്പെട്ട വിദേശികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്തോനേഷ്യ, ജോര്‍ദാന്‍, ഫിജി, ചൈന, സുഡാന്‍, ടാന്‍സാനിയ, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മത സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയ 2500 വിദേശികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്ത് തബ്‌ലീഗ് സമ്മേളനത്തിന് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം ഏകപക്ഷീയമാണെന്നും വിദേശികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നില്ലെന്നും അവരെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും വിദേശികള്‍ പറയുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെ 40 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളെ കരിമ്പട്ടികയിലുള്‍പ്പെടുത്തിയ നടപടി ആര്‍ട്ടിക്കിള്‍ 21ന്‍റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി ഭരണഘടനാവിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ക്കുന്നു. കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും വിദേശികള്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.