ന്യൂഡൽഹി: അയോധ്യയിൽ പള്ളി പണിയുന്നതിനായി സ്ഥാപിച്ച ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റിൽ സർക്കാർ നോമിനികളെ ഉൾപ്പെടുത്തണമെന്ന നിർദേശം അപേക്ഷ കോടതി തള്ളി. രാംജന്മഭൂമി ട്രസ്റ്റിലെ പോലെ മറ്റ് ട്രസ്റ്റുകളിലും സർക്കാർ നോമിനികൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഷിഷിർ ചതുർവേദിയും കമലേഷ് കുമാർ ശുക്ലയും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ജസ്റ്റിസ് രോഹിന്‍റൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്‍റെ നിർമാണവും പരിപാലനവും ഏറ്റെടുക്കുന്ന ട്രസ്റ്റിൽ മൂന്ന് സർക്കാർ നോമിനികളെ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി 2019 നവംബർ 9 ന് വിധി പ്രസ്താവിച്ചിരുന്നു. തുടർന്നാണ് അയോധ്യയിൽ പള്ളി പണിയുന്നതിനായുള്ള ട്രസ്റ്റിൽ സർക്കാർ നോമിനികളെ നിയമിക്കണമെന്ന് അപേക്ഷ നൽകിയത്.
അയോധ്യയിലെ പള്ളി നിര്‍മാണം; ട്രസ്റ്റിൽ സർക്കാർ നോമിനികളെ നിയമിക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി - SC dismisses plea
അഭിഭാഷകൻ ഷിഷിർ ചതുർവേദിയും കമലേഷ് കുമാർ ശുക്ലയും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ജസ്റ്റിസ് രോഹിന്‍റൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്