ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കൊവിഡ് ചികില്‍സയ്‌ക്ക് സ്വകാര്യ ആശുപത്രിയുടെ നാലു നിലകള്‍ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ചികില്‍സയ്‌ക്കായി ഡോക്‌ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കുന്നതടക്കം തയ്യാറെടുപ്പുകള്‍ നടത്താന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
അംഗീകൃത ബില്‍ഡിങ് പ്ലാന്‍ ലംഘിച്ചെന്നാരോപിച്ച് ബില്‍റോത്ത് ഹോസ്‌പിറ്റല്‍ ലിമിറ്റഡിന്‍റെ അഞ്ച് നിലകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്‌തിരുന്നു. ഈ നിലകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും അന്ന് നിര്‍ദേശമുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായി ജസ്റ്റിസുമാരായ എ എസ് ബോലാന,ഹൃഷികേശ് റോയ് എന്നിവരുള്‍പ്പെടെയുള്ള ബഞ്ചാണ് ആശുപത്രിയിലെ നാല് നിലകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്. ആശുപത്രിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ കെ കൗളാണ് ഹാജരായത്. 250 ബെഡുകളുള്ള ആശുപത്രി 2005 മുതലാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.