ന്യൂഡല്‍ഹി: സംസ്ഥാനത്ത് എങ്ങനെ മദ്യം വില്‍ക്കണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഇതില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ വീണ്ടും തുറന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
മദ്യം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് വില്‍പന നടത്തണോ അല്ലാതെ നടത്തണോയെന്നത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണ്. രാജ്യത്ത് ഇതിനോടകം തന്നെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി ഉള്ള സാഹചര്യത്തില്‍ കോടതി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലോക്ക്‌ഡൗണ്‍ സമയത്ത് സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യശാലകള്‍ അടിയന്തരമായി അടക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.