ന്യൂഡൽഹി: കൊവിഡ് വൈറസ് തീഹാര്‍ ജയില്‍ പടരുമോയെന്ന ഭീതി ചൂണ്ടിക്കാട്ടി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസ് പ്രതി ക്രിസ്റ്റ്യന്‍ മിഷേല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മാത്രവുമല്ല ഇടക്കാല ജാമ്യം ആവശ്യമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശം. കേസില്‍ മറ്റ് അഭിപ്രായ പ്രകടനങ്ങളൊന്നും കോടതി നടത്തിയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നേരത്തെ ഹൈക്കോടതിയില്‍ വാദം കേട്ട സമയത്ത് സിബിഐയും ഇഡിയും ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.
2018ലാണ് ക്രിസ്റ്റ്യന്‍ മൈക്കലിനെ അറസ്റ്റ് ചെയ്യുന്നത്. 2019 ജനുവരി അഞ്ച് മുതൽ ഇയാള്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയില്‍ മൂന്ന് ഇടനിലക്കാരുണ്ടായിരുന്നതില്‍ ഒരാളാണ് ക്രിസ്റ്റ്യന്‍ മൈക്കല്‍.
വിവിഐപി ഉപയോഗത്തിനായി ഉദ്ദേശിച്ച 12എഡബ്ല്യു 101 ചോപ്പറുകൾക്കായി ഡീൽ നടത്തുന്നതിന് അഗസ്റ്റ വെസ്റ്റ്‌ലാൻഡിനെ സഹായിച്ചതായി ആരോപിക്കപ്പെടുന്ന ബ്രിട്ടീഷ് ആയുധ ഇടപാടുകാരനാണ് ക്രിസ്റ്റ്യന്‍ മിഷേൽ. ഇന്ത്യൻ ബ്യൂറോക്രാറ്റുകൾക്കും രാഷ്ട്രീയക്കാർക്കും വ്യോമസേനാ ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയതിന് കമ്പനിയിൽ നിന്ന് 225 കോടി രൂപ ലഭിച്ചുവെന്നാണ് ഇയാൾക്കെതിരെ ആരോപണം.
ഇറ്റാലിയന്‍ പ്രതിരോധ ഉപകരണ നിര്‍മാതാക്കളായ ഫിന്‍മെക്കാനിയ 12 അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഹെലികോപോറ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടതില്‍ ഒരു മധ്യവര്‍ത്തിക്കും രാഷ്ട്രീയക്കാര്‍ക്കും കോഴ നല്‍കിയിട്ടുണ്ടെന്ന ആരോപണമാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് കുഭകോണം. 3600 കോടിയുടെ കുംഭകോണമാണ് നടന്നതെന്നാണ് ആരോപണം. 2010 അന്നത്തെ യുപിഎ സര്‍ക്കാരാണ് കരാര്‍ നടപ്പാക്കിയത്.