ETV Bharat / bharat

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് സുപ്രീം കോടതി അനുമതി

നേരത്തെ കൊവിഡ് വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 23ന് നടക്കാനിരുന്ന രഥ യാത്ര സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. സാഹചര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ഒഡിഷ സര്‍ക്കാറിന് തോന്നുകയാണെങ്കില്‍ രഥ യാത്ര നിര്‍ത്തിവെക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

SC allows annual Jagannath Rath Yatra  SC allows annual Jagannath Rath Yatra to be held in Odisha's Puri with certain restrictions  പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്ര നടത്താന്‍ നിയന്ത്രണങ്ങളോടെ സുപ്രീം കോടതി അനുമതി  പുരി ജഗന്നാഥ ക്ഷേത്രം  പുരി രഥയാത്ര  Puri Jagannath Rath Yatra  Odisha  ഒഡിഷ
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്ര നടത്താന്‍ നിയന്ത്രണങ്ങളോടെ സുപ്രീം കോടതി അനുമതി
author img

By

Published : Jun 22, 2020, 6:11 PM IST

ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടത്താന്‍ നിയന്ത്രണങ്ങളോടെ സുപ്രീം കോടതി അനുമതി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യകാര്യങ്ങളില്‍ വിട്ടു വീഴ്‌ച ചെയ്യാതെ ക്ഷേത്ര കമ്മിറ്റി, സംസ്ഥാന സര്‍ക്കാരുടെ സംയുക്ത പങ്കാളിത്തത്തില്‍ രഥയാത്ര നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് അനുമതി നല്‍കിയത്. നേരത്തെ കൊവിഡ് വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 23ന് നടക്കാനിരുന്ന രഥ യാത്ര സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

സാഹചര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ഒഡിഷ സര്‍ക്കാറിന് തോന്നുകയാണെങ്കില്‍ രഥയാത്ര നിര്‍ത്തിവെക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിയന്ത്രണങ്ങളോടെ പുരിയില്‍ മാത്രം രഥയാത്ര നടത്താനാണ് അനുമതി തേടിയതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ പ്രണയ് കുമാര്‍ മോഹപാത്ര പറഞ്ഞു. പൊതുജനങ്ങള്‍ക്ക് രഥയാത്രയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതെയും മൂന്ന് കിലോമീറ്റര്‍ ക്ഷേത്ര പരിസരം ബാരിക്കേഡ് വെച്ച് തടയണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.