ETV Bharat / bharat

ശാരദ ചിട്ടിതട്ടിപ്പ്; മമതയുടെ വിശ്വസ്തന് തിരിച്ചടി - കൊല്‍ക്കത്ത ഹൈക്കോടതി

കേസിൽ ചോദ്യം ചെയ്യാനായി ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്‍റെ ആവശ്യവും കോടതി തള്ളി

ശാരദ ചിട്ടിതട്ടിപ്പ്; കൊല്‍ക്കത്ത മുൻ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ സംരക്ഷണം ഹൈക്കോടതി റദ്ദാക്കി
author img

By

Published : Sep 13, 2019, 6:17 PM IST

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അറസ്റ്റില്‍ നിന്നും കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് നല്‍കിയ സംരക്ഷണം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി.
കേസിൽ ചോദ്യം ചെയ്യാനായി ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്‍റെ ആവശ്യവും കോടതി തള്ളി.
നിലവിൽ പശ്ചിമ ബംഗാൾ സിഐഡി അഡീഷണൽ ഡയറക്‌ടര്‍ ജനറലായ രാജീവ് കുമാർ, ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ അംഗമായിരുന്നു. പിന്നീട് 2014ലാണ് കേസന്വേഷണം സിബിഐക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഉയർന്ന വരുമാനം ലഭിക്കുമെന്ന വാഗ്‌ദാനം നല്‍കിയായിരുന്നു ശാരദ ചിട്ടി കമ്പനിയുടെ തട്ടിപ്പ്. ലക്ഷക്കണക്കിന് ആളുകളില്‍ നിന്നായി 2,500 കോടിയോളം രൂപയാണ് കമ്പനി തട്ടിയെടുത്തത്.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/saradha-scam-cal-hc-vacates-order-granting-protection-from-arrest-to-ex-top-cop/na20190913164916169

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.