ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രാ കോണ്‍ഗ്രസില്‍ കലഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് മുതിർന്ന നേതാവും മുംബൈ ഘടകം മുൻ അധ്യക്ഷനുമായ സഞ്ജയ് നിരുപം വ്യക്തമാക്കി. നേതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് നിരുപത്തിന്‍റെ തീരുമാനത്തിന് പിന്നില്‍.
'തെരഞ്ഞെടുപ്പില്‍ കേവലം ഒരു പേര് മാത്രമാണ് പാര്‍ട്ടിയോട് നിര്‍ദേശിച്ചത്. അത് പോലും പരിഗണിച്ചില്ല. അതിനാല്‍ താന്‍ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാവില്ല. ഇത് അവസാന തീരുമാനമാണ്. പാര്‍ട്ടിക്ക് ഇനി തന്‍റെ സേവനം ആവശ്യമില്ലെന്നാണ് ഇതിലൂടെ മനസിലാകുന്നത്' സഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.
-
It seems Congress Party doesn’t want my services anymore. I had recommended just one name in Mumbai for Assembly election. Heard that even that has been rejected.
— Sanjay Nirupam (@sanjaynirupam) October 3, 2019 " class="align-text-top noRightClick twitterSection" data="
As I had told the leadership earlier,in that case I will not participate in poll campaign.
Its my final decision.
">It seems Congress Party doesn’t want my services anymore. I had recommended just one name in Mumbai for Assembly election. Heard that even that has been rejected.
— Sanjay Nirupam (@sanjaynirupam) October 3, 2019
As I had told the leadership earlier,in that case I will not participate in poll campaign.
Its my final decision.It seems Congress Party doesn’t want my services anymore. I had recommended just one name in Mumbai for Assembly election. Heard that even that has been rejected.
— Sanjay Nirupam (@sanjaynirupam) October 3, 2019
As I had told the leadership earlier,in that case I will not participate in poll campaign.
Its my final decision.
എന്നാല്‍ ആരെയാണ് താന്‍ നിര്‍ദേശിച്ചതെന്ന് പറയാന്‍ സഞ്ജയ് നിരുപം തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. പാര്‍ട്ടിയോട് വിടപറയാനുള്ള ദിവസം എത്തിയിട്ടില്ല. എന്നാല്‍ നേതൃത്വം ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ ആ ദിവസം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം പാര്‍ട്ടി വിട്ട ഊര്‍മിള മതോണ്ട്കര്‍ പിസിസി അധ്യക്ഷന് എഴുതിയ കത്തില്‍ സഞ്ജയ് നിരുപത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.