ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സെൻട്രല്‍ ക്രൈംബ്രാഞ്ച് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രാഗിണി ഉൾപ്പെടെ നാല് പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വീരൻ, രവിശങ്കർ, രാഹുല്‍ അറസ്റ്റിലായ മറ്റ് മൂന്ന് പേർ. വീരനെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
യെലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി സിസിബി കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് എടുത്തിരുന്നു. രാഗിണിയുടെ സുഹൃത്തായ രവിശങ്കറെ കഴിഞ്ഞ ദിവസമാണ് സിസിബി അറസ്റ്റ് ചെയ്തത്. സിനിമയിലെ പ്രമുഖരും ലഹരി മാഫിയയുമായുള്ള ബന്ധത്തില്‍ ഇയാൾക്ക് മുഖ്യ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.