ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ നടിയെ കോടതിയിൽ ഹാജരാക്കും. സെപ്‌റ്റംബർ നാലിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രാഗിണി ഉൾപ്പെടെ നാല് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിരുന്നത്.
യെലഹങ്കയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.അന്വേഷണത്തിന്‍റെ ഭാഗമായി സിസിബി കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് എടുത്തിരുന്നു.