ഭോപ്പാൽ: മധ്യപ്രദേശിൽ സ്‌പെഷ്യൽ ആംഡ് ഫോഴ്‌സിലെ (സഫ്) സബ് ഇൻസ്‌പെക്ടർ സ്വയം വെടിയുതിർത്ത് മരിച്ചു. 31 കാരനായ സബ് ഇൻസ്‌പെക്ടര്‍ ദീപക് വൈദ്യ ചൊവ്വാഴ്ച രാത്രി സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര സിംഗ് പറഞ്ഞു.
മരിച്ച ഉദ്യോഗസ്ഥൻ വിവാഹത്തെക്കുറിച്ച് വളരെ ആശങ്കാകുലനായിരുന്നെന്നും ഇക്കാര്യം സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.