ETV Bharat / bharat

ശീതകാലം; കേദാര്‍നാഥ് ക്ഷേത്രം അടുത്ത ആറു മാസത്തേക്ക് അടച്ചു - ശീതകാലം : കേദാര്‍നാഥ് ക്ഷേത്രം അടുത്ത ആറു മാസത്തേക്ക് അടച്ചു

ശീതകാലാരംഭമായതോടെ കേദാര്‍നാഥ് ക്ഷേത്രം അടുത്ത ആറു മാസത്തേക്ക് അടച്ചു.

ശീതകാലം : കേദാര്‍നാഥ് ക്ഷേത്രം അടുത്ത ആറു മാസത്തേക്ക് അടച്ചു
author img

By

Published : Oct 30, 2019, 1:46 AM IST

രുദ്രപ്രയാഗ്: ഹിമാലയ സാനുക്കളിലാണ് കേദാര്‍നാഥിന്‍റെ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 ജ്യോതിര്‍ലിംഗങ്ങളുടെയും,ചാര്‍ ധാം, പഞ്ച കേദാര്‍ എന്നിവയുടെ ഭാഗമാണ് കേദാര്‍നാഥ്. ഭായ് ദൂജിന്‍റെ ദിനത്തില്‍ ശീതകാലം ആരംഭിച്ചതിനാല്‍ അടുത്ത ആറുമാസത്തേക്ക് ക്ഷേത്ര നട അടച്ചു. ബാബ കേദാറിലെ പഞ്ച്മുഖി ഭോഗ്‌മൂര്‍ത്തിയെ ശീതകാലം കഴിയുന്നതു വരെ ഓങ്കേശ്വര്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചു. ആചാരനുഷ്ടാനങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 31 ന് ഭോഗ്‌മൂര്‍ത്തിയെ അടുത്ത ആറുമാസത്തേക്ക് ക്ഷേത്രത്തില്‍ പുന:സ്ഥാപിക്കും.

ശീതകാലം : കേദാര്‍നാഥ് ക്ഷേത്രം അടുത്ത ആറു മാസത്തേക്ക് അടച്ചു

ഈ വര്‍ഷം മെയ് ഒന്‍പതിന് ശ്രീകോവില്‍ തുറന്നതിന് ശേഷം ഭക്തജന പ്രവാഹമായിരുന്നു. 2013 ലെ പ്രളയത്തിനുശേഷവും ധാരാളം ഭക്തര്‍ ശ്രീകോവില്‍ സന്ദര്‍ശിച്ചു എന്നത് ആരാധനാലയത്തോടുള്ള തികഞ്ഞ ഭക്തിയെയാണ് സൂചിപ്പിക്കുന്നത്. അടുത്ത ആറു മാസത്തെക്കാണ് ക്ഷേത്രം അടച്ചിരിക്കുന്നത്. മനുഷ്യരും ദേവന്മാരും ആറു മാസം വീതം പ്രാര്‍ത്ഥന നടത്തുമെന്നാണ് വിശ്വാസം. നടയടക്കുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ അഖണ്ഡ് ജ്യോതി കത്തിക്കുകയും ആറുമാസത്തിനു ശേഷം നട തുറക്കുമ്പോള്‍ ജ്യോതി അണയാതെ കാണപ്പെടുകയും ചെയ്യുന്നു. ക്ഷേത്രമടച്ചതിനുശേഷം ദേവന്മാരാണ് പൂജ നടത്തുന്നതെന്നും ജ്യോതിയെ അണയാതെ അടുത്ത ആറു മാസം വരെ കത്തിക്കുന്നത് ദേവന്മാരാണെന്നുമാണ് പരക്കെയുള്ള വിശ്വാസം. ദിവ്യ ജ്യോതിയെ ദര്‍ശിക്കുന്നത് വളരെ ശുഭ ലക്ഷണമായി കണക്കാക്കുന്നു. നടയടച്ചതിനുശേഷവും ക്ഷേത്രത്തിനുള്ളില്‍ നിന്നും മണി മുഴങ്ങുന്ന ശബ്ദം കേള്‍ക്കാമെന്നും കഥകളുണ്ട്.

മഹാഭാരത യുദ്ധത്തില്‍ സഹോദരങ്ങളെ കൊന്ന പാണ്ഡവരോട് ദേഷ്യപ്പെട്ട ശിവന്‍റെ അനുഗ്രഹം നേടാനായി പാണ്ഡവര്‍ ഹിമാലയത്തിലെത്തി. എന്നാല്‍ ക്ഷുഭിതനായ ശിവന്‍ എരുമയുടെ രൂപമെടുത്ത് കന്നുകാലികള്‍ക്കിടയില്‍ ഒളിച്ചു. എന്നാല്‍ ഭീമന്‍ ശിവനെ കീഴടക്കി. പാണ്ഡവരുടെ പരിശ്രമത്തിലും അര്‍പ്പണബോധത്തിലും മതിപ്പു തോന്നി ശിവന്‍ അവര്‍ക്കു മുന്‍പില്‍ സ്വയം അവതരിച്ചു എന്നാണ് ഐതീഹ്യം.അന്നു മുതലാണ് കാളയുടെ മുകളില്‍ ഇരിക്കുന്ന ശിവനെ ആരാധിക്കാന്‍ തുടങ്ങിയത്. കാളയുടെ മുകളിലിരിക്കുമ്പോള്‍ അപ്രത്യക്ഷനായ ശിവന്‍റെ മുകള്‍ ഭാഗം കാഠ്മണ്ഡുവില്‍ പ്രത്യക്ഷപ്പെട്ടെന്നാണ് വിശ്വാസം. ഇപ്പോള്‍ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രമായി ആ സ്ഥലം ആരാധിക്കപ്പെടുന്നു. ശിവന്‍റെ കൈകള്‍ തുങ്കനാഥിലും മുഖം രുദ്രനാഥിലും പൊക്കിള്‍ക്കൊടി മധമഹേശ്വറിലും മുടി കല്‍പേശ്വറിലും പ്രത്യക്ഷപ്പെട്ടെന്നാണ് വിശ്വാസം.പഞ്ച് കേദാര്‍ എന്ന്‌ അറിയപ്പെടുന്നതിന്‍റെ കാരണവും ഇതാണ്. ഈ സ്ഥലങ്ങളിലെല്ലാം ശിവന്‍റെ മനോഹരമായ ക്ഷേത്രങ്ങളുമുണ്ട്.

Intro:Body:

https://www.etvbharat.com/english/national/state/uttarakhand/sacred-portals-of-kedarnath-closed-for-winter-season/na20191029220140944

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.