ജയ്‌പൂർ: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, അജയ് മാക്കൻ എന്നിവരാണ് സമിതിയംഗങ്ങള്‍. അജയ് മാക്കന് രാജസ്ഥാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയും നല്‍കി. അവിനാശ് പാണ്ഡയെ മാറ്റിയാണ് മാക്കനെ താൽക്കാലിക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.
![രാജസ്ഥാൻ രാജസ്ഥാൻ പ്രതിസന്ധി രാജസ്ഥാൻ കോൺഗ്രസ് മൂന്നംഗ സമിതി ജയ്‌പൂർ ആഭ്യന്തര പ്രശ്‌നങ്ങള്‍ Rajastan rajastan political crisis three member committe jaipur](https://etvbharatimages.akamaized.net/etvbharat/prod-images/aicc-raj_1608newsroom_1597591466_512.jpg)
ഒരു മാസം നീണ്ടു നിന്ന രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് കഴിഞ്ഞ ദിവസമാണ് വിരാമമായത്. സച്ചിൻ പൈലറ്റും കോൺഗ്രസ് കേന്ദ്ര നേതൃത്വവും തമ്മിലുണ്ടായ ചർച്ചക്ക് ശേഷമാണ് സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് ഓഗസ്റ്റ് 14ന് സംസ്ഥാനത്ത് നിയമസഭാ സമ്മേളനവും ആരംഭിച്ചിരുന്നു.