ജയ്‌പൂര്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ രാജസ്ഥാൻ കോണ്‍ഗ്രസിലെ വിമത നേതാവ് സച്ചിൻ പൈലറ്റിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ. പാര്‍ട്ടി മാറി ബിജെപിയില്‍ ചേരാൻ സച്ചില്‍ പൈലറ്റ് 35 കോടി വാഗ്‌ദാനം ചെയ്‌തെന്ന് ബാരി എംഎല്‍എ ഗിരിരാജ് സിങ് മലിംഗ ആരോപിച്ചു. എന്നാല്‍ താൻ വാഗ്‌ദാനം സ്വീകരിച്ചില്ലെന്നും വിഷയം മുഖ്യമന്ത്രി അശോഖ് ഗഹ്‌ലോട്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഗിരിരാജ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി അശോഖ് ഗഹ്ലോട്ടുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വിമത നീക്കവുമായി മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്. നിരവധി എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. പിന്നാലെ റിസോര്‍ട്ട് രാഷ്‌ട്രീയം അടക്കം വന്‍ നീക്കങ്ങളാണ് രാജസ്ഥാനില്‍ നടന്നത്. വിമത നീക്കത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും നീക്കിയിരുന്നു.
ബിജെപിയില്‍ ചേരാൻ സച്ചിൻ പൈലറ്റ് 35 കോടി വാഗ്‌ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ - രാജസ്ഥാൻ കോണ്‍ഗ്രസ്
ബാരി എംഎല്‍എ ഗിരിരാജ് സിങ് മലിംഗയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.