ETV Bharat / bharat

സച്ചിൻ പൈലറ്റിന് ജന്മദിനാശംസകൾ നേർന്ന് കോൺഗ്രസ്-ബിജെപി നേതാക്കൾ

author img

By

Published : Sep 7, 2020, 5:31 PM IST

സച്ചിൻ പൈലറ്റ് അനുകൂലികൾ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സച്ചിൻ പൈലറ്റിന് ജന്മദിനാശംസകൾ നേർന്നു കോൺഗ്രസ് ബിജെപി നേതാക്കൾ

ജയ്പൂർ: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റിന് ജന്മദിനാശംസകൾ നേർന്ന് കോൺഗ്രസ്-ബി.ജെ.പി നേതാക്കൾ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദോത്രാസ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയ തുടങ്ങി നിരവധി നേതാക്കൾ സച്ചിൻ പൈലറ്റിന് ജന്മദിനാശംസ നേർന്നു. ടോങ്കിൽ നിന്നുള്ള എം‌എൽ‌എയായ പൈലറ്റിന് ഇന്ന് 43 വയസ്സ് തികഞ്ഞു. അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നതിനായി അനുയായികൾ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രക്തദാന ക്യാമ്പുകൾ നടത്തി. നിങ്ങൾക്ക് ജന്മദിനാശംസകൾ സാച്ചിൻ പൈലറ്റ് ജി. നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെ, മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

ഗെലോട്ടിന്‍റെ നേതൃത്വ സ്ഥാനം ഈയിടെ സച്ചിൻ പൈലറ്റ് ചോദ്യം ചെയ്തത് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. പാർട്ടി ഹൈക്കമാൻഡിന്‍റെ ഇടപെടലിനുശേഷമാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. ഒരു മാസം വരെ പ്രശ്‌നങ്ങള്‍ തുടർന്നിരുന്നു. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനും ജന്മദിനം ആശംസിച്ചതിനും പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും പൈലറ്റ് നന്ദി പറഞ്ഞു. വൈറസ് ഭീഷണി കാരണം രക്തദാതാക്കളുടെ എണ്ണം കുറഞ്ഞതിനാൽ അനുയായികളുടെ രക്തദാനം ബ്ലഡ് ബാങ്കുകൾക്ക് ആശ്വാസമായെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ നൂറിലധികം യൂണിറ്റ് രക്തം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.