ETV Bharat / bharat

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷം വിലക്ക് അവസാനിക്കും - undefined

സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം പുനഃപരിശോധിച്ചത്. 2013 ലായിരുന്നു ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്

ശ്രീശാന്തിൻറ വിലക്ക് ഏഴ് വർഷമായി കുറച്ച്
author img

By

Published : Aug 20, 2019, 4:31 PM IST

Updated : Aug 21, 2019, 7:21 AM IST

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശ്വാസം. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഇതോടെ അടുത്ത സെപ്റ്റംബറില്‍ താരത്തിന്‍റെ വിലക്ക് അവസാനിക്കും. സുപ്രീംകോടതി നിര്‍ദേശം അനുരിച്ചാണ് ബിസിസിഐയുടെ നടപടി. നേരത്തെ കേസ് പരിഗണിച്ചിരുന്ന സുപ്രീംകോടതി ആജീവനാന്ത വിലക്ക് ഭാഗികമായി നീക്കിയിരുന്നു. വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി ബിസിസിഐയോട് പറഞ്ഞിരുന്നു. നേരത്തെ വിചാരണ കോടതി ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

2013ലെ ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഒത്തുകളി വിവാദവുമായി ജയിലിലടയ്ക്കപ്പെട്ടിരുന്ന താരത്തെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ താരത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.

ബി സി സി ഐയുടെ തീരുമാനത്തില്‍ നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ടീമിലേക്ക് മടങ്ങിയെത്താന്‍ കഠിന പ്രയത്‌നം നടത്തും. ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. തന്‍റെ പ്രായത്തിലും അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് ശ്രദ്ധേയ പ്രകടനം നടത്തിയവര്‍ ഏറെയുണ്ട്. ഏഴ് വര്‍ഷത്തില്‍ എല്ലാം സംഭവിച്ചത് നല്ലതിനെന്ന് കരുതുന്നു. താന്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് ബൗളറാണ്. ഇപ്പോള്‍ തന്നെ 80ന് മുകളില്‍ വിക്കറ്റുകള്‍ ടെസ്റ്റില്‍ നേടിയിട്ടുണ്ട്. നൂറ് ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് നേടി കളത്തില്‍ നിന്ന് വിരമിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പ്രതികരിച്ചു.

ശ്രീശാന്തിന്‍റെ ആജീവാനന്ത വിലക്ക് കുറച്ച ബി സി സി ഐ നടപടിയെ കെസിഎ സ്വാഗതം ചെയ്തു. മികച്ച പരിചയ സമ്പന്നനായ താരമാണ് ശ്രീശാന്തെന്നും അദ്ദേഹത്തിന് ഇനിയും മടങ്ങിവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെസിഎ പ്രതികരിച്ചു. 2013ലായിരുന്നു ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് അവസാനിക്കുന്നതോടെ ബിസിസിഐ അഫിലിയേറ്റഡ് ക്ലബ്ബുകളിലും ടീമുകളിലും ശ്രീശാന്തിന് കളിക്കാന്‍ കഴിയും.

Intro:Body:Conclusion:
Last Updated : Aug 21, 2019, 7:21 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.