ലക്‌നൗ: ലോക്‌ഡൗണ്‍ ലംഘിച്ച് ശിവക്ഷേത്രത്തില്‍ ഒത്തുകൂടിയ 13 പേര്‍ക്കെതിരെ കേസ്. പ്രതാപ്‌ഗറിലെ ശിവക്ഷേത്രത്തിലാണ് ശിവവിഗ്രഹം പാല്‍ കുടിക്കുന്നുവെന്ന അഭ്യൂഹം കേട്ട് ക്ഷേത്രത്തില്‍ ആളുകള്‍ തടിച്ചു കൂടിയത്. ഷംഷേര്‍ഗഞ്ച് സ്വദേശിയായ രാജേഷ് കൗശലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗ്ലാസില്‍ പാലുമായാണ് ആളുകള്‍ അമ്പലത്തിലേക്കെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. അമ്പലത്തിലെത്തിയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതാപ്‌ഗറില്‍ പുതിയ 6 കൊവിഡ് കേസുകളും കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ശിവൻ പാല്‍കുടിക്കുന്നുവെന്ന് പ്രചാരണം; കാണാൻ പോയവർക്കെതിരെ കേസ് - ലോക്‌ഡൗണ്‍
ശിവവിഗ്രഹം പാല്‍ കുടിക്കുന്നുവെന്ന അഭ്യൂഹം കേട്ടാണ് ക്ഷേത്രത്തില്‍ ആളുകള്‍ തടിച്ചു കൂടിയത്. 13 പേർക്കെതിരെയാണ് കേസ്.