ETV Bharat / bharat

കർഷകരോട് ഐക്യദാർഢ്യം; തെലങ്കാനയിൽ ഭരണകക്ഷി മന്ത്രിമാർ ഭാരത് ബന്ദിൽ പങ്കെടുത്തു - കർഷകരോട് ഐക്യദാർഢ്യം

സംസ്ഥാന സർക്കാർ കർഷകർക്കൊപ്പമാണെന്ന് പറഞ്ഞ ടിആർഎസ് സംസ്ഥാനത്തുടനീളം ബന്ദിൽ പങ്കെടുത്തു

telungana ministers participated bharat bandh  തെലുങ്കാനയിൽ മന്ത്രിമാർ ഭാരത് ബന്ദിൽ പങ്കെടുത്തു  കർഷകരോട് ഐക്യദാർഢ്യം  ടിആർഎസ് സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു
കർഷകരോട് ഐക്യദാർഢ്യം; തെലുങ്കാനയിൽ ഭരണകക്ഷി മന്ത്രിമാർ ഭാരത് ബന്ദിൽ പങ്കെടുത്തു
author img

By

Published : Dec 8, 2020, 5:47 PM IST

അമരാവതി: കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് തെലങ്കാനയിൽ മന്ത്രിമാർ ഭാരത് ബന്ദിൽ പങ്കെടുത്തു. സംസ്ഥാന സർക്കാർ കർഷകർക്കൊപ്പമാണെന്ന് പറഞ്ഞ ടിആർഎസ് സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു.

കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലസാനി ശ്രീനിവാസ് യാദവ് എം‌പി സെക്കന്തരാബാദിൽ ബൈക്ക് റാലി നടത്തി. മേച്ചൽ ദേശീയപാതയിൽ ടിആർഎസ് പ്രവർത്തകരുമായി മല്ലറെഡി എം‌പി പ്രതിഷേധിച്ചു. തുപ്രാനിലെ മേഡക് ജില്ലയിൽ നിന്നുള്ള എംപി പ്രഭാകർ റെഡ്ഡിയുമായി ചേർന്ന് എംപി ഹരീഷ് റാവുവും പ്രതിഷേധത്തിൽ പങ്കെടുത്തു. സത്യാവതി റാത്തോഡ്, എം‌എൽ‌എ ശങ്കർ നായക് എന്നിവർ മഹാബൂബാബാദിൽ കർഷകരോടൊപ്പം പ്രതിഷേധിച്ചു.

ഇന്ദ്രാകർ റെഡ്ഡി ടിആർഎസ് പ്രവർത്തകരുമായി നിർമ്മലിൽ ബൈക്ക് റാലി നടത്തി. കരിംനഗറിൽ നിന്നുള്ള ഈതാല രാജേന്ദർ എംപി, ജഗദീഷ് റെഡ്ഡി എംപി, കമറെഡ്ഡി ജില്ലയിൽ നിന്നുള്ള എം‌എൽ‌സി കവിത, തെക്രിയൽ ചൗരസ്‌ത്യ തുടങ്ങിയവരും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബന്ദിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.