ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്‍റെ ഭരണം ആരംഭിച്ചത് മുതൽ ഭക്ഷണത്തിനായി ചിലവഴിച്ചത് ഒരു കോടി നാൽപ്പത്തി ഏഴ് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ. വിവരാവകാശ പ്രവർത്തകനായ ഹേമന്ത് ഗോനിയയാണ് വിവരാകാശ നിയമ പ്രകാരം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
യോഗിയുടെ ലഘുഭക്ഷണങ്ങൾ, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഉൾപ്പെടുന്നതാണ് ഒരു കോടി നാൽപ്പത്തി ഏഴ് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ. അന്താരാഷ്ട്ര പര്യടനത്തിനായി രണ്ട് ലക്ഷത്തി നാൽപ്പതി രണ്ടായിരത്തി അഞൂറ്റിനാൽപ്പത്തി ആറ് രൂപ ചിലവഴിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.