ETV Bharat / bharat

അയോധ്യാ കേസിൽ മധ്യസ്ഥ ശ്രമം; സുപ്രീം കോടതിക്കെതിരെ ആർഎസ്എസ്

ഹൈന്ദവ വിശ്വാസപ്രശ്നത്തിന് കോടതി എന്തുകൊണ്ട് മുന്‍ഗണന നല്‍കുന്നില്ല. ശബരിമല വിധിയില്‍ സംസ്ഥാനസര്‍ക്കാര്‍ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചെന്നും ആര്‍എസ്എസ്.

ഫയൽ ചിത്രം
author img

By

Published : Mar 9, 2019, 1:50 PM IST

അയോധ്യാ കേസിൽ സുപ്രീംകോടതിയുടെ മധ്യസ്ഥ പാനലെന്ന നിർദ്ദേശത്തെ വിമർശിച്ച് ആര്‍എസ്എസ്. മധ്യസ്ഥ ചർച്ചക്ക് മൂന്നുപേരെ നിയോഗിച്ച കോടതി നീക്കം അതിശയകരമാണ്. രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങൾ നീക്കാനായിരുന്നു കോടതി ശ്രമിക്കേണ്ടത്. കേസില്‍ എത്രയും വേഗം വിധി പറയണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഹൈന്ദവ സമൂഹം അവഗണിക്കപ്പെടുകയാണ്. ഹൈന്ദവ വിശ്വാസപ്രശ്നത്തിന് എന്തുകൊണ്ടാണ് കോടതി മുന്‍ഗണന നല്‍കാത്തതെന്നും ആര്‍എസ്എസ് കോടതി ചോദിച്ചു.

ശബരിമല വിധിയും ആചാരാനുഷ്ഠാനങ്ങൾ പാലിക്കാതെയുള്ളതാണ്. വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കാട്ടി. സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി.

വെള്ളിയാഴ്ചയാണ് രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ സുപ്രീംകോടതി ജഡ്ജി എഫ് എം ഇബ്രാഹിം ഖലീഫുല്ല (അധ്യക്ഷൻ), ശ്രീ ശ്രീ രവിശങ്കർ, ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയെ മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ചത്. അടുത്ത വെള്ളിയാഴ്ചയ്ക്കകം നടപടികൾ തുടങ്ങി 8 ആഴ്ചയ്ക്കകം പൂർത്തിയാക്കാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Intro:Body:

അയോധ്യ കേസ്: മധ്യസ്ഥതയ്ക്കുള്ള കോടതി വിധി അതിശയകരമെന്ന് ആർഎസ്എസ്

2 minutes

ന്യൂഡൽഹി∙ രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തർക്ക കേസില്‍ സുപ്രീംകോടതി വിധിയെ വിമർശിച്ച് ആര്‍എസ്എസ്. മധ്യസ്ഥ ചർച്ചയ്ക്കു 3 പേരെ നിയോഗിച്ച കോടതി നീക്കം അതിശയകരമാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങൾ നീക്കാനാണ് കോടതി ശ്രമിക്കേണ്ടത്. കേസില്‍ എത്രയും വേഗം വിധി പറയണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.

ഹൈന്ദവ സമൂഹം നിരന്തരമായി അവഗണിക്കപ്പെടുന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഹൈന്ദവ വിശ്വാസപ്രശ്നത്തിന് എന്തുകൊണ്ടാണ് കോടതി മുന്‍ഗണന നല്‍കാത്തതെന്നു മനസിലാകുന്നില്ലെന്നു ശബരിമല വിധി ചൂണ്ടിക്കാട്ടി ആര്‍എസ്എസ് പറഞ്ഞു.

ശബരിമല വിധി ആചാരാനുഷ്ഠാനങ്ങള്‍ പരിഗണിക്കാതെയുള്ളതാണ്. കോടതി സമയപരിധി വയ്ക്കാതിരുന്നിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യതിടുക്കം കാട്ടി. സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി.

വെള്ളിയാഴ്ചയാണ് രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസുകളിൽ ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല (അധ്യക്ഷൻ), ശ്രീ ശ്രീ രവിശങ്കർ, ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയെ മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ചത്. അടുത്ത വെള്ളിയാഴ്ചയ്ക്കകം നടപടികൾ തുടങ്ങി 8 ആഴ്ചയ്ക്കകം പൂർത്തിയാക്കാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.