ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍. ഇതിനായി ചെലവായത് 517.82 കോടി രൂപ. രാജ്യസഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2015 മുതല്‍ 2019 വരെ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനും സെല്‍ഫിയെടുക്കാനുമായി പൊതുപണം ചെലവഴിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.
നരേന്ദ്ര മോദി എന്‍.ആര്‍.ഐ പ്രധാനമന്ത്രിയാണെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 2015 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങൾ സന്ദർശിച്ചതായും മൊത്തം 517.82 കോടി രൂപ ചെലവഴിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു