ന്യൂഡൽഹി: ഡൽഹി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ മോഷണം നടത്തിയ നാല് പേർ പിടിയിലായി. അമർ (22), സോനു (21), അർജുൻ (21) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമാണ് പിടിയിലായത്. ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ബിഹാറിലേക്ക് പോകാനുള്ള പ്രത്യേക ട്രെയിൻ കേറാനെത്തിയ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ, പേഴ്‌സ് എന്നിവയാണ് പ്രതികൾ മോഷ്‌ടിച്ചത്.
മോഷണശ്രമത്തിനിടെ തൊഴിലാളികൾ അമറിനെ പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ പിന്നീട് മൂന്ന് പ്രതികളെയും പിടികൂടി. 1,200 കുടിയേറ്റ തൊഴിലാളികളുമായി ന്യൂഡൽഹിയിൽ നിന്ന് വ്യാഴാഴ്‌ചയാണ് ആദ്യത്തെ ട്രെയിൻ മധ്യപ്രദേശിലെ ചട്ടർപൂരിലേക്ക് പോയത്. ബിഹാറിലേക്കുള്ള ട്രെയിൻ ഇന്നാണ് പുറപ്പെട്ടത്.