ETV Bharat / bharat

രാജ്യത്ത് 216 ജില്ലകള്‍ കൊവിഡ് മുക്തം; ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം - Union Health Ministry

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഉയരുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു

രാജ്യത്ത് 216 ജില്ലകള്‍ കൊവിഡ് മുക്തം  രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഉയരുന്നു  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  ലാവ് അഗർവാൾ  Union Health Ministry  Revised list of zones will be circulated to states soon
രാജ്യത്ത് 216 ജില്ലകള്‍ കൊവിഡ് മുക്തം; ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
author img

By

Published : May 8, 2020, 9:00 PM IST

ന്യൂഡൽഹി: രാജ്യത്ത് 216 ജില്ലകള്‍ കൊവിഡ് 19 മുക്തമായെന്നും രോഗ മുക്തി നിരക്ക് 29.36 ആയതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളുടെ പുതുക്കിയ പട്ടിക ഉടൻ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,390 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1273 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. ഇതുവരെ 16,540 രോഗികൾ കൊവിഡ് മുക്തരായി. 37,916 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്'. ലവ് അഗർവാൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.