ETV Bharat / bharat

വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഡൽഹി-മുംബൈ റെയിൽ‌വേ ട്രാക്കിൽ - രാജസ്ഥാൻ

നഗരത്തിലെ സരസ്വതി കോളനിയിലെ താമസക്കാരനായിരുന്ന പഥക്, അഡീഷണൽ ജില്ലാ ജഡ്ജിയായാണ് (എ.ഡി.ജെ) വിരമിച്ചത്. അതേസമയം മൃതദേഹം കാണപ്പെട്ട ട്രാക്കിൽ നിന്നും 100 മീറ്റർ അകലെ ഇയാളുടെ കാർ പൊലീസ് കണ്ടെടുത്തു

Judge death  Rajasthan judge death  Crime in Rajasthan  Rajasthan police  രാജസ്ഥാൻ  രാജസ്ഥാൻ  ആത്മഹത്യ
വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഡൽഹി-മുംബൈ റെയിൽ‌വേ ട്രാക്കിൽ
author img

By

Published : Jul 5, 2020, 11:38 PM IST

രാജസ്ഥാൻ: ആത്മഹത്യ എന്ന് സംശയിക്കുന്ന വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഡൽഹി-മുംബൈ ലൈനിലെ റെയിൽ‌വേ ട്രാക്കിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. എന്നാൽ ആത്മഹത്യയാണെന്ന് സംശയിക്കുന്ന മരണത്തിൽ സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

നഗരത്തിലെ സരസ്വതി കോളനിയിൽ താമസക്കാരനായിരുന്ന പഥക് അഡീഷണൽ ജില്ലാ ജഡ്ജിയായാണ് (എ.ഡി.ജെ) വിരമിച്ചത്. അതേസമയം മൃതദേഹം കാണപ്പെട്ട ട്രാക്കിൽ നിന്നും 100 മീറ്റർ അകലെ ഇയാളുടെ കാർ പൊലീസ് കണ്ടെടുത്തു.

മരിച്ച ജുഡീഷ്യൽ ഓഫീസർ ഞായറാഴ്ച പുലർച്ചെ പതിവുപോലെ കാറിൽ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഞായറാഴ്ച പുലർച്ചെ 4.30 റെയിൽവേ എഞ്ചിൻ ട്രാക്കിലൂടെ കടന്നുപോയതായി റിപ്പോർട്ടുണ്ട്. ഇയാൾ ട്രയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.