ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണ് വേണ്ടതെന്നും നിയമത്തിൽ ഭേദഗതികൾ ആവശ്യമില്ലെന്നും കർഷക നേതാവ് ബൽദേവ് സിംഗ്. വൻകിട കമ്പനികളുടെ താൽപര്യമനുസരിച്ചാണ് നിയമം നിർമിച്ചിരിക്കുന്നത്. ഡിസംബർ 12ന് ഡൽഹി-ജയ്‌പൂർ റോഡുകൾ തടയുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 26 മുതൽ നൂറിൽ പരം കർഷകരാണ് ഡൽഹിയിലെ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. കേന്ദ്ര സർക്കാരും കർഷകരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.