ETV Bharat / bharat

തെറ്റിദ്ധാരണകള്‍ പരത്തരുത്, സൈന്യത്തെകുറിച്ച് നല്ല സന്ദേശങ്ങള്‍ പങ്കുവെക്കണം: നാവികസേനാ മേധാവി - നാവികസേനാ മേധാവി

നാലാമത് സായുധ സേനാ സൈനിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികര്‍ക്കായി നിര്‍മ്മിച്ച ചില മാനദണ്ഡങ്ങള്‍ രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാകുമെന്ന് കരസേനാ മേധാവി എം എം നരവാനെ പ്രസംഗത്തിൽ പറഞ്ഞു

Remove misconceptions  media on armed forces  Navy chief to veterans  Fourth Armed Forces Veterans Day  Navy Chief Admiral Karambir Singh  positive image  Army Chief General M M Naravane  നാവികസേനാ മേധാവി  സേനയും സാമൂഹ്യമാധ്യമവും  എം എം നരവാനെ  കരസേനാ മേധാവി എം എം നരവാനെ  നാവികസേനാ മേധാവി  നാവികസേനാ മേധാവി അഡ്മിറൽ കരമ്പിർ സിംഗ്
തെറ്റിദ്ധാരണകള്‍ പരത്തരുത്, സൈന്യത്തെകുറിച്ച് നല്ല സന്ദേശങ്ങള്‍ പങ്കുവെക്കണം: നാവികസേനാ മേധാവി
author img

By

Published : Jan 15, 2020, 10:06 AM IST

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളില്‍ സായുധ സേനയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താന്‍ വിരമിച്ച സൈനികര്‍ ഇടപെടണമെന്ന് നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്. നാലാമത് സായുധ സേനാ സൈനിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യാോഗത്തില്‍ ഇരിക്കുന്നവരും പിരിഞ്ഞവരും തമ്മില്‍ വലിയ ബന്ധമാണുള്ളത്. അതിനാല്‍ തന്നെ സേനയുടെ പുരോഗതിക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പിരിഞ്ഞവര്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേനയെ കുറിച്ച് തെറ്റായ ചില കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് തിരുത്താന്‍ രാജ്യസേവനം നടത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്ക് കഴിയും. തങ്ങളുടെ പ്രവര്‍ത്തന കാലത്ത് നേടിയ ജനസമ്മിതി ഇതിനായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സൈനികര്‍ക്കായി നിര്‍മ്മിച്ച ചില മാനദണ്ഡങ്ങള്‍ രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാകുമെന്ന് കരസേനാ മേധാവി എം എം നരവാനെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യന്‍ സുരക്ഷക്കായി ജീവന്മരണ പോരാട്ടം നടത്തിയ മുഴുവന്‍ കരസേനാ അംഗങ്ങള്‍ക്കും പ്രത്യേക പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1965ലും 1971ലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിനിര്‍ണ്ണായകമായ ദൗത്യം നിര്‍വഹിച്ച യൂണിറ്റുകളിലെ പൂര്‍വ്വസൈനികര്‍ക്കാണ് കരസേന പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുന്നത്. യുദ്ധകാലഘട്ടത്തില്‍ എമര്‍ജന്‍സി കമ്മീഷന്‍റെ ഓഫീസര്‍മാര്‍, ഷോര്‍ട്ട് കമ്മീഷന്‍റെ ഓഫീസര്‍മാര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സൈനികരേയും പദ്ധതിയുടെ ഭാഗമാക്കുന്ന ശുപാര്‍ശയാണ് കരസേന പ്രതിരോധവകുപ്പിന് നല്‍കുന്നതെന്നും ജനറല്‍ നരവാനേ വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.