ലക്‌നൗ: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധിച്ച് മുസ്ലിങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. ആശങ്കകള്‍ അകന്നാല്‍ മുസ്ലിങ്ങള്‍ സംതൃപ്തരാകുമെന്നും മായാവതി പറഞ്ഞു.
എന്നിരുന്നാലും മുസ്ലിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുസ്ലിം സമൂഹത്തിലെ ആളുകൾ രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും മായാവതി പറഞ്ഞു. സിഎഎയുടെയും എൻആർസിയുടെയും പശ്ചാത്തലത്തിൽ രാജ്യത്ത് നടന്ന അക്രമങ്ങളില്‍ മായാവതി ഖേദം പ്രകടിപ്പിച്ചിരുന്നു. നിർഭാഗ്യകരമാണെന്നാണ് ആക്രമണങ്ങളെ മായാവതി വിശേഷിപ്പിച്ചത്.