മുംബൈ: എഐഎംഐഎം നേതാവ് വാരിസ് പത്താന്‍റെ വിവാദ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര ബിജെപി നിയമസഭാംഗം ഗിരീഷ് വ്യാസ്. പത്താനെപ്പോലുള്ളവരെ ബഹിഷ്‌കരിക്കണമെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും മുസ്‌ലിം സമൂഹത്തോട് വ്യാസ് പറഞ്ഞു. രാജ്യത്തെ യുവാക്കളും ദേശസ്‌നേഹികളും ബിജെപിയുടെ ഓരോ അംഗവും വാരിസ് പത്താന് താൻ ഉപയോഗിച്ച അതേ ഭാഷയിൽ തന്നെ ഉചിതമായ മറുപടി നൽകാൻ തയ്യാറാണെന്നും വ്യാസ് പറഞ്ഞു.
2002 ല്‍ ഗുജറാത്തില്‍ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആയിരത്തിലധികം പേർ കൊല്ലപ്പെട്ട ഗോദ്ര കലാപത്തെക്കുറിച്ചും വ്യാസ് പരാമർശിച്ചു. പത്താനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ നടപടിയെടുക്കണമെന്നും ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് അയയ്ക്കണമെന്നും വ്യാസ് കൂട്ടിച്ചേര്‍ത്തു.