ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ രാജ്യത്തൊട്ടാകെയുള്ള 15,000 കേന്ദ്രങ്ങളിലായി നടത്തുമെന്ന് കേന്ദ്ര എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്. നേരത്തെ 3,000 കേന്ദ്രങ്ങളിൽ മാത്രമാണ് പരീക്ഷ നടത്താൻ ബോർഡ് തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം തടയാൻ സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കാനണ് കൂടുതല്‍ കേന്ദ്രം അനുവദിച്ചത്. സിബിഎസ്ഇ വിദ്യാർഥികൾക്ക് സ്വന്തം സ്കൂളുകളിൽ തന്നെ പരീക്ഷ എഴുതാൻ അവസരം നൽകിയിട്ടുണ്ട്.
മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് 10-12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ സിഎഎ വിരുദ്ധ അക്രമത്തെത്തുടർന്നാണ് പത്താം ക്ലാസ് പരീക്ഷ മാറ്റിവച്ചത്.